അട്ടിമറി വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൈവരിച്ചിരിക്കുന്നത്. 30 വർഷം നീണ്ട കേരളത്തിലെ പഞ്ചായത്തിരാജ് തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ യുഡിഎഫ് ഉണ്ടാക്കിയ മികച്ച വിജയങ്ങളിലൊന്ന്. 10 വർഷം നീണ്ട എൽഡിഎഫ് ഭരണമുണ്ടാക്കിയ വിരുദ്ധവികാരം സമർഥമായി മുതലെടുക്കാൻ യു.ഡി.എഫിനായി. ഇടതുമുന്നണി മന്നോട്ടുവെച്ച ക്ഷേമപെൻഷന് മുൻപത്തേതുപോലെയുള്ള പ്രഖ്യാപനങ്ങൾക്ക് വലിയ ചലനമുണ്ടാക്കാനായില്ലെന്നുമാത്രമല്ല, ശബരിമല സ്വർണപ്പാളി അടക്കമുള്ള വിഷയങ്ങൾ എൽഡിഎഫിന് തിരിച്ചടിയായെന്നും ഫലം വ്യക്തമാക്കുന്നു. പൊതുവെ നോക്കിയാല്‍ ജില്ലകളുടെ കണക്കെടുത്താല്‍ കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ എല്‍ഡിഎഫ് ചെറിയ പരിക്കുകളോടെയാണെങ്കിലും ആധിപത്യം നിലനിര്‍ത്തി. എറണാകുളം മലപ്പുറം ജില്ലകള്‍ ഏറക്കുറേ യുഡിഎഫ് തൂത്തുവാരി. പത്തനംതിട്ട, ഇടുക്കി, കോട്ടയം മധ്യകേരളം പോക്കറ്റിലാക്കിയ യുഡിഎഫിന്റെ ഏറ്റവും വലിയ മുന്നേറ്റങ്ങളില്‍ ഒന്ന് കോഴിക്കോട് ജില്ലയിലാണ്. 20 വര്‍ഷമായി കോണ്‍ഗ്രസിന് ഒരു എം.എല്‍.എ പോലുമില്ലാത്ത ജില്ലയില്‍ ഇത്തവണ ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാനായി. കോര്‍പറേഷന്‍ കപ്പിനും ചുണ്ടിനുമിടയിലാണ് നഷ്ടമായത്.
Tags
ഇലക്ഷൻ അപ്ഡേറ്റ്

