പാരിപള്ളിയിൽ അമ്മയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

അമ്മയും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
കല്ലമ്പലം: അമ്മയും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.പാരിപ്പള്ളി പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയിൽ പ്രേംജിയുടെ ഭാര്യ ലൈന (43),മകൻ പ്രണവ് (19) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാത്രി 7.30 ഓടെയാണ് ഇരുവരും തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കാണുന്നത്.ഇവർ അറിയിച്ചതിനെതുടർന്ന് പാരിപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി പാരിപ്പള്ളി മെഡിക്കൽകോളേജ് ആശൂപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം  ബന്ധുക്കൾക്ക് വിട്ടുനൽകി. കട ബാധ്യതയാകാം ആത്മഹത്യക്ക് പിന്നിലെന്ന് സംശയിക്കുന്നതായും ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചില്ലെന്നും ഇരുവരുടെയും ഫോണുകൾ പരോശോധിച്ചതിൽ നിന്നും സംശായസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും പാരിപ്പള്ളി എസ്.ഐ നിരഞ്ജന പറഞ്ഞു.ഇവർ രണ്ടുപേരും തനിച്ചായിരുന്നു വീട്ടിൽ.ലൈനയുടെ ഭർത്താവ് പ്രേംജി വിദേശത്താണ്. പാരിപ്പള്ളി യു.കെ.എഫ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് പ്രണവ്.ഏക സഹോദരൻ പ്രജിത്ത് എറണാകുളത്ത് താമസിച്ച് പഠിക്കുകയാണ്.സഞ്ചയനം 18 ന് രാവിലെ 7ന്.

Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال