നെടുമങ്ങാട് മുക്ക് പണ്ടം പണയം വെച്ച് 70 ലക്ഷം രൂപ തട്ടിയ കേസിൽ സ്ത്രീ ഉൾപ്പടെ രണ്ട് പേര് പിടിയിൽ

തിരുവനന്തപുരം നെടുമങ്ങാട് മുക്കുപണ്ടം പണയം വെച്ച് 69 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. വാളിക്കോട്ടെ ഫിനാൻസ് സ്ഥാപനത്തിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. ചുള്ളിമാനൂർ സ്വദേശി അജ്മൽ,ചല്ലിമുക്ക് സ്വദേശിനി അൻസീന എന്നിവരാണ് പിടിയിലായത്. പല ദിവസങ്ങളിലായി 129 വ്യാജ സ്വർണ വളകളാണ് പണയം വച്ചത്.
വളകളുടെ മുകളിൽ സ്വർണം പൂശിയായിരുന്നു തട്ടിപ്പ്. പണയം സ്വീകരിച്ച സ്വർണം ബാങ്കിന്റെ ലോക്കറിൽ കൊണ്ടുവെക്കുന്നതിനായി എത്തിയപ്പോഴാണ് സ്വർണം പൂശിയതെന്ന് മനസിലാക്കുന്നത്. തുടർന്ന് നെടുമങ്ങാട് പൊലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال