വര്‍ക്കലയില്‍ 95 കാരിയെ മകൾ മര്‍ദ്ദിച്ചതായി പരാതി.വടശ്ശേരിക്കോണം സ്വദേശിനി കൗസല്യ അമ്മയ്ക്കാണ് മര്‍ദ്ദനമേറ്റത്. അമ്മയെ മകള്‍ സുമാദേവി മര്‍ദ്ദിക്കുകയും കട്ടിലില്‍ നിന്ന് വലിച്ച് താഴെയിടുകയും ചെയ്തു എന്നാണ് പരാതി.
നാല് മക്കളാണ് കൗസല്യ അമ്മയ്ക്കുള്ളത്. ഇതില്‍ രണ്ടാമത്തെ മകള്‍ ആണ് മര്‍ദ്ദിച്ചത്. മുന്‍പും സമാനമായ പരാതി ഉയര്‍ന്നിരുന്നു. മകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം. സംഭവത്തില്‍ വാര്‍ഡ് മെമ്പര്‍ പഞ്ചായത്തില്‍ അടക്കം പരാതി നല്‍കിയിട്ടുണ്ട്. അമ്മയെ മകൾ അസഭ്യം പറയുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
Tags
വർക്കല

