റെയിൽവേ ട്രാക്കിലൂടെ ഫോണിൽ സംസാരിച്ചു പോകവേ അബദ്ധത്തിൽ ട്രെയിൻ തട്ടി ഇടവ ജനതാ മുക്ക് സ്വദേശി മരണപ്പെട്ടു
വർക്കല ജനതാ മുക്ക് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന 41 വയസ്സുള്ള സുനിൽകുമാർ ആണ് മരിച്ചത്.
റെയിൽവേ ട്രാക്കിന് അരികിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചു പോകവേയായിരുന്നു അപകടം.
അയിരൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മരണപെട്ട സുനിൽ വർക്കല പാപനാശത്ത് ഐസ്ക്രീം വ്യാപാരിയാണ്.
ഇന്ന് വൈകുന്നേരം ഏഴരമണിയോടെയാണ് സംഭവം. ആ സമയം കടന്നു പോയ വഞ്ചിനാട് എക്സ്പ്രസ്സ് ആണ് ഇടിച്ചത്.
Tags
obit

