റോഡ് പണിയിൽ അപാകതയെന്ന് നാട്ടുകാർ.
ഇടവ പഞ്ചായത്ത് പതിമൂന്നാം വാർഡ് ഓടയം മുക്കിൽ റോഡ് നിർമ്മാണത്തിൽ അപാകത ചൂണ്ടികാട്ടി നാട്ടുകാർ രംഗത്ത് വന്നത്.അഞ്ച് മുക്ക് മുതൽ ഓടയം പള്ളിവരെയുള്ള റോഡ് നിർമ്മാണം പാതി ചെയ്തതിന് ശേഷം നിർത്തി പോയത്. ഒരു വർഷം മുൻപ് നിർമ്മാണ പ്രവർത്തി ആരംഭിച്ചതിനു ശേഷം മുന്നറിയിപ്പ് കൂടാതെ നിർത്തിയിരുന്നു.തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും നിർമ്മാണം ആരംഭിച്ചത്.
ഈ പ്രവർത്തി ആണ് പാതിവഴിയിൽ നിലച്ചത്.റോഡ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്നും റോഡ് നിർമാണ അപാകത നീക്കി ഗതാഗത സഞ്ചാരം സുഖമമാക്കണ മെന്നുമാണ് നിലവിൽ നാട്ടുകാരുടെ ആവശ്യം.
Tags
ഇടവ

