ആറ്റിങ്ങൽ ഉദിയറ കുളിക്കടവിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു. നിഖിൽ, ഗോകുൽ എന്നിവരാണ് മരിച്ചത്. ഫയർഫോഴ്സ് എത്തി, നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നാലുപേർ അടങ്ങുന്ന സംഘമാണ് കുളിക്കടവിൽ കുളിക്കാൻ എത്തിയത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ അപകട വിവരം നാട്ടുകാരെ അറിയിച്ചതിന് തുടർന്നാണ് ഫയർഫോഴ്സ് എത്തിയത്. ആദ്യം നിഖിലിന്റെ മൃതദേഹമാണ് ലഭിച്ചത്. പിന്നീട് ഗോകുലിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
Tags
obit # ആറ്റിങ്ങൽ

