ഇടവയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

വർക്കല ഇടവയിൽ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തി.പാലക്കാട്‌ ഒറ്റപ്പാലം സ്വദേശി മധു (43) ആണ് മരിച്ചത്. ഇടവ റെയിൽവേ ഗേറ്റിന് സമീപത്തെ ട്രാക്കിനോട്‌ ചേർന്നാണ് ഇന്ന് രാവിലെ 6 മണിയോടെ മൃതദേഹം കണ്ടെത്തിയത്. പാർസൽ സർവീസ്‌ കമ്പനി ജീവനക്കാരനാണ്. നാട്ടുകാർ അയിരൂർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ട്രെയിൻ യാത്രയ്ക്കിടെ റെയിൽവേ ട്രാക്കിൽ വീണ് മരണപ്പെട്ടതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം 

Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال