വർക്കല : വടശ്ശേരിക്കോണം മുണ്ട പ്ലാവിൻമൂട് ജംഗ്ഷന് സമീപം റോഡ് പുറമ്പോക്കിൽ നിൽക്കുന്ന പ്ലാവിന്റെ റോഡിനു കുറുകെ വളർന്നു നിന്ന ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു സ്കൂട്ടർ യാത്രക്കാരിക്കും രണ്ട് മക്കൾക്കും പരിക്കേറ്റു.പനയറ സ്വദേശിയായ യുവതിക്കും കുട്ടികൾക്കുമാണ് പരിക്കേറ്റത്.ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.റോഡിലേക്ക് വളർന്നു നിന്ന വൻ ശികരമാണ് ഉരിഞ്ഞു വീണത്.തടി ഭാഗം സ്കൂട്ടർ യാത്രക്കാരുടെ മേലിൽ കൂടി വീഴാതിരുന്നയത് കൊണ്ട് വൻ ദുരന്തം ഒഴിവായി.ഉരിഞ്ഞു വീണ പ്ലാവിൻ ഭാഗം കേടു പിടിച്ചിട്ടുണ്ട്.നിറയെ ചക്കകളും ഉണ്ടായിരുന്നു.അപകടം മൂലം പ്രധാന റോഡിൽ കുറേ നേരം ഗതാഗതവും തടസ്സപ്പെട്ടു.നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്നു പ്ലാവിൻ ശിഖരം മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
വർക്കല _ കല്ലമ്പലം സംസ്ഥാന പാതക്കരികിൽ വടശ്ശേരിക്കോണം ഭാഗത്ത് ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് അപകടം നടന്നത്.ഈ റോഡിന്റെ വശങ്ങളിൽ നിരവധി വൃക്ഷങ്ങൾ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നുണ്ട്.ഇവ മുറിച്ചു മാറ്റുവാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു അധികൃതർക്ക് പല പ്രാവശ്യം നിവേദനങ്ങൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തതാണ് അപകടങ്ങൾ തുടരുന്നതിനു കാരണമാകുന്നത്.
വടശ്ശേരിക്കോണത്ത് റോഡിലേക്ക് ഒടിഞ്ഞു വീണ പ്ലാവിൻ ശിഖരം ഫയർഫോഴ്‌സ് അധികൃതർ മുറിച്ചു മാറ്റുന്നു.
Tags
വർക്കല

