കല്ലുവാതുക്കൽ മുത്താനയിൽ വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മുത്താനയിൽ വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
​കല്ലമ്പലം: മുത്താനയിൽ വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്താന ചരുവിള പുത്തൻ വീട്ടിൽ സുനിലിന്റെ ഭാര്യ ഷീബ (41) ആണ് മരണപ്പെട്ടത്.

​ഭർത്താവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് കല്ലുവാതുക്കലുള്ള സ്വന്തം വീട്ടിലായിരുന്നു ഷീബ. ഇവിടെ നിന്നും ഇവരെ കാണാതായതിനെ തുടർന്ന് ഷീബയുടെ മാതാവ് പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് മുത്താനയുള്ള ഭർതൃവീട്ടിലെ കിണറ്റിൽ ഷീബയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

​വിവരമറിഞ്ഞ് നാവായിക്കുളത്ത് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മരണപ്പെട്ട ഷീബ-സുനിൽ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. സംഭവത്തിൽ കല്ലമ്പലം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال