അഞ്ചലിൽ പോലീസുകാരന്റെ ബൈക്ക് കത്തിച്ചു

കൊല്ലം അഞ്ചൽ ആർച്ചലിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ചു. 

ആറന്‍മുള സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ആർച്ചൽ സ്വദേശി വിവേകിന്‍റെ ബുള്ളറ്റാണ് കത്തിനശിച്ചത്. വിവേകിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തും ബുള്ളറ്റിന് സമീപത്ത് നിന്ന് ലഭിച്ചു. കത്തിച്ചതാരാണെന്ന് കണ്ടെത്താനായിട്ടില്ല. പുനലൂരിലെ കോളജിൽ വെച്ച് അടിച്ചതിനുള്ള മറുപടിയാണിതെന്നാണ് ഭീഷണിക്കത്തിലുള്ളത്. സിപിഎം കളിച്ചല്ലോ താൻ അടിച്ചതെന്നും ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് വിചാരിച്ചോയെന്നും ഭീഷണിക്കത്തിലുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം പുനലൂർ കോളജ് സംഘർഷത്തിൽ പൊലീസ് മർദനമേറ്റ ആളുകളെ കേന്ദ്രീകരിച്ച് അഞ്ചൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال