രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി


രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി
രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി. ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 100 രൂപയിലേക്ക് എത്തി. കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. ഇതിനിടെയാണ് ഇന്ധനവില വർധനവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വില വർധനവുണ്ടായിരിക്കുന്നത്.

തിരുവനന്തപുരത്ത് നിലവിൽ‌ 107 രൂപയും കൊച്ചിയിൽ 105 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 110.76 രൂപയിലെത്തി. ഡീസലിന് 99.64 രൂപയിലും എത്തി. നേരത്തെ 96.48 രൂപയായിരുന്നു. 

രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ മെയ് 15 ന് മുമ്പ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന് റിപ്പോർട്ട് വന്നിരുന്ന. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിലും വർധനവുണ്ടായേക്കാം. നാല് വർഷത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്.

Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال