ഇടവ :- ഡി വൈ എഫ് ഐ ഇടവ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭ സംഗമം ജൂൺ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് ഇടവ ഫൈസി ഡ്രീംസ് കൺവെൻഷൻ സെന്ററിൽ നടക്കും.
ഇടവ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള മുഴുവൻ പത്താംക്ലാസ് വിദ്യാർത്ഥികളെയും പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും ചടങ്ങിൽ അനുമോദിക്കും.
ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അനുശ്രീ പരിപാടി ഉദ്ഘാടനം ചെയ്യും.
വി ജോയി എം എൽ എ, വി പ്രിയദർശിനി, വി എ വിനീഷ് സന്തോഷ് കുമാർ, റീതു മോഹൻ, തുടങ്ങിയവർ പങ്കെടുക്കും.
_________________
DYFI ഇടവ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഭ സംഗമത്തിൽ പങ്കെടുക്കുന്നവർ ( *ഇടവ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന SSLC പരീക്ഷ വിജയിച്ചവർ)* താഴെ കാണുന്ന നമ്പറുകളിലേക്ക് വിദ്യാർത്ഥിയുടെ പേര്, ഫോൺ നമ്പർ, മറ്റ് വിവരങ്ങൾ എന്നിവ അയച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
95673 02207
86066 62367
Tags
ഇടവ

