വിമുക്തി :- ഗ്യാസ്ബർണർ ക്രിമറ്റൊറിയം പൂർണസജ്ജം.

വർക്കല: വർക്കലയിലെ ആധുനിക ഗ്യാസ്ബർണർ ക്രിമറ്റോറിയം- വിമുക്തി 29ന് പൂർണ്ണ പ്രവർത്തനസജ്ജമാകുമെന്ന് വർക്കല നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ കണ്വാശ്രമം പ്രദേശത്ത് നഗരസഭയുടെ മാലിന്യ സംസ്കരണ ശാലയ്ക്ക് സമീപമായി 60 സെന്റ് സ്ഥലത്താണ് 2.67 കോടി രൂപ ചെലവിൽ ക്രിമറ്റോറിയം നിർമ്മിച്ചിട്ടുള്ളത്. ക്രിമറ്റോറിയം പ്രവർത്തനം വിശദീകരിച്ചുകൊണ്ടുള്ള ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 4ന് അഡ്വ.വി.ജോയി എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടക്കും. രാവിലെ 9മുതൽ വൈകിട്ട് 6വരെയാണ് ക്രിമറ്റോറിയത്തിന്റെ പ്രവർത്തനസമയം. നഗരസഭ, പഞ്ചായത്ത് പരിധിയില്ലാതെ 5000രൂപയും ബി.പി.എൽ , അതിദരിദ്ര വിഭാഗങ്ങൾക്ക് 4000 രൂപയുമാണ് തുക നിശ്ചയിച്ചിട്ടുള്ളത്. സംസ്കാരത്തിന്റെ ആചാരപരമായ ചടങ്ങുകൾ മുതൽ ചിതാഭസ്മം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതുവരെയുള്ള സൗകര്യങ്ങൾക്ക് പുറമെ ചടങ്ങുകൾ വെബ് ടെലികാസ്റ്റിംഗ് മുഖേന ബന്ധുക്കൾക്ക് കാണുന്നതിനുള്ള സംവിധാനവുമുണ്ടാകുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് വൈസ് ചെയർമാൻ ബി.സുനിൽകുമാർ, സെക്രട്ടറി മിത്രൻ എന്നിവർ പറഞ്ഞു. ആംബുലൻസ് സേവനവും ലഭ്യമാണ്. ഓൺലൈൻ കൂടാതെ വൈകിട്ട് 5വരെ ബുക്കിംഗ് സ്വീകരിക്കും. ബുക്കിഗിന്: 0470-2603115 .
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال