രാത്രിയിൽ വെളിച്ചം ഇല്ലാതെ വെൺകുളം
ഇടവ :- വെൺകുളം ജംങ്ഷനിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റിൽ വെളിച്ചമില്ല. ആകെ ഉള്ള ആറു ലൈറ്റിൽ അഞ്ചും കേടായി, നിലവിൽ ഉള്ള ഒരു ലൈറ്റിൽ വെളിച്ചവും കുറവ്, രാത്രി കാലങ്ങളിൽ തെരുവ് നായകൾ ഉൾപ്പടെ വിരഹിക്കുന്ന ഇവിടെ ലൈറ്റ് ഇല്ലാത്തത് മൂലം യാത്രക്കാർ ദുരിതം നേരിടുന്നുണ്ട്.
വർക്കല കാഹറിന്റെ കാലത്താണ് ഈ ലൈറ്റ് ഇവിടെ സ്ഥാപിച്ചത് പക്ഷെ ഉദ്ഘാടനം ചെയ്യാനുള്ള നിയോഗം വി ജോയ്ക്ക് ആയിരുന്നു. ആയത് കൊണ്ട് ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കാത്ത പദ്ധതിയും ഇതാണ്.
നിലവിൽ ഹൈമാസ് ലൈറ്റിന്റെ അറ്റകുറ്റജോലികൾ പഞ്ചായത്ത് അധികൃതർ ആണ് ചെയ്യേണ്ടത്.
അറ്റകുറ്റജോലിക്ക് അഴിച്ചു കൊണ്ട് പോയ ലൈറ്റുകളും തിരികെ സ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതർക്ക് സാധിച്ചിട്ടില്ല.
ഹൈമാസിന്റെ ശോചനീയ അവസ്ഥ മാറ്റി ലൈറ്റുകൾ മാറ്റി സ്ഥാപിച്ചു കൊണ്ട് ജംഗ്ഷനിൽ വീണ്ടും മികവാർന്ന വെളിച്ചമെത്തിക്കണം എന്നാണ് പരിസരവാസികളുടെയും വ്യാപാരികളുടെയും ആവശ്യം.
Tags
ഇടവ

