കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തതായാണ് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല.

സംഭവം കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഉണ്ടായത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ യുവതി ടെക്‌നോപാര്‍ക്ക് മേഖലയില്‍ ജോലി ചെയ്യുന്ന ഐടി ജീവനക്കാരിയാണ്. കഴക്കൂട്ടത്ത് ഒരു പേയിങ് ഗസ്റ്റ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഇരുട്ടായിരുന്നതിനാല്‍ ആക്രമിയുടെ മുഖം വ്യക്തമായി കാണാനായില്ലെന്നും അവര്‍ പൊലീസിനോട് പറഞ്ഞു.
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال