വർക്കലയിൽ ഗതാഗത നിയന്ത്രണം
വര്‍ക്കല: രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് 23 ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍, പുത്തന്‍ചന്ത എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടയും. പാരിപ്പള്ളി, ഇടവ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനിലും കല്ലമ്പലം, കടയ്ക്കാവൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പുത്തന്‍ചന്തയിലും യാത്ര അവസാനിപ്പിക്കണം. നടയറ നിന്നും തൊടുവേ റോഡിലേക്കും ഗുരുകുലം ജംഗ്ഷനിൽ നിന്നും ശിവഗിരി റോഡിലേക്കും വാഹനങ്ങള്‍ കടത്തിവിടില്ല. ഓടയം ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങള്‍ കുരയ്ക്കണ്ണിയില്‍ തടയും. റോഡരികില്‍ പാര്‍ക്കിങ് അനുവദിക്കില്ല. ആംബുലന്‍സുകള്‍ അല്ലാതെ മറ്റ് വാഹനങ്ങളൊന്നും ഈ സമയം കടത്തിവിടില്ല. ശിവഗിരിയിലേക്ക് വരുന്ന വാഹനങ്ങള്‍ ശിവഗിരി സ്‌കൂള്‍, നഴ്‌സിങ് കോളേജ്, സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. സുരക്ഷയ്ക്കും ഗതാഗത ക്രമീകരണത്തിനുമായി 1200-ഓളം പോലീസുകാരെ നിയോഗിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു
Tags
INFORMATION

