പാന്റിന്റെ പോക്കറ്റിലാക്കി ജ്വലറിയില്‍ നിന്ന് സ്വര്‍ണ മോഷണം;
ജീവനക്കാരന്‍ അറസ്റ്റില്‍
സ്വര്‍ണം കാണാതായതോടെ തോന്നിയ സംശയത്തില്‍ സിജോയുടെ പാന്റിന്റെ പോക്കറ്റിൽ ജീവനക്കാർ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് സ്വർണം കണ്ടെത്തിയത്
തിരുവനന്തപുരം: ജീവനക്കാരെയും കസ്റ്റമേഴ്‌സിനെയും പറ്റിച്ച് ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. തൃശൂര്‍ പുത്തൂര്‍ പൊന്നുക്കര സ്വദേശി സിജോ ഫ്രാന്‍സിസ് (41) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം ജില്ലയിലെ ആലംകോട് പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയിലാണ് സംഭവം നടന്നത്. സ്വര്‍ണം കാണാതായതോടെ തോന്നിയ സംശയത്തില്‍ സിജോയുടെ പാന്റിന്റെ പോക്കറ്റിൽ ജീവനക്കാർ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് സ്വർണം കണ്ടെത്തിയത്.
Tags
TRIVANDRUM

