ഇടവ ഗ്രാമപ്പഞ്ചായത്തിൽ സ്‌കൂൾകുട്ടികളിലും പൊതുജനങ്ങളിലും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്) പടർന്നു പിടിക്കുന്നതിനാൽ പഞ്ചായത്ത് പ്രദേശത്ത് ശീതള പാനീയങ്ങൾ ഒരു മാസത്തേക്ക് നിരോധിച്ച് പ്രാഥമിക ആരോഗ്യ വകുപ്പ് ഉത്തരവായി.

മഞ്ഞപ്പിത്തം ഇടവയിൽ ശീതള പാനീയങ്ങൾക്ക് നിരോധനം

ഇടവ ഗ്രാമപ്പഞ്ചായത്തിൽ സ്‌കൂൾകുട്ടികളിലും പൊതുജനങ്ങളിലും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്) പടർന്നു പിടിക്കുന്നതിനാൽ പഞ്ചായത്ത് പ്രദേശത്ത് ശീതള പാനീയങ്ങൾ ഒരു മാസത്തേക്ക് നിരോധിച്ച് പ്രാഥമിക ആരോഗ്യ വകുപ്പ് ഉത്തരവായി.

പൊതുജന ആരോഗ്യനിയമം 2023 പ്രകാരം പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫീസറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിർമാതാവിന്റെ വിലാസം, ബാച്ച് നമ്പർ, നിർമാണ തീയതി, കാലാവധി ദിവസം എന്നിവ രേഖപ്പെടുത്താത്ത സോഡ, സോഡ ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ജ്യൂസുകൾ, സിപ്പ്‌ അപ്, ശീതള പാനീയങ്ങൾ, ഐസ് കാൻഡി എന്നിവ നിരോധിച്ചിട്ടുണ്ട്.

സ്ഥാപനങ്ങളിൽ നിർമിക്കുന്ന ഷാർജ ജ്യൂസ്, കുട്ടി ഷാർജ ജ്യൂസ്, ലൈം ജ്യൂസ്, ഫ്രഷ് ജ്യൂസ്, ഫ്രൂട്ട് സലാഡ് മുതലായവയും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. നിർദേശങ്ങൾ നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരേ പൊതുജനാരോഗ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും നിരോധന അറിയിപ്പിൽ പറയുന്നു."

Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال