ആറ്റിങ്ങൽ : ആറ്റിങ്ങലിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു. ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കൊടുമൺ ഭാഗത്തുള്ള 57 കാരനാണ് മരണപ്പെട്ടത്
ഇടവ വാർത്ത
കഴിഞ്ഞ മാസം ആദ്യ ആഴ്‌ച വീണു കാലിനു പരിക്കേറ്റ പ്രമേഹ രോഗി കൂടിയായ ആളിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
മെഡിക്കൽ കോളേജിൽ നടത്തിയ രക്ത പരിശോധനയിലാണ് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയായ മധ്യവയസ്‌കന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് അറിവില്ല. മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഉടൻ നഗരസഭഇടപ്പെട്ട് ഇവരുടെ വീടും പരിസരവും പരിശോധിക്കുകയും കുടിവെള്ളം പരിശോധന നടത്തുകയും ചെയ്തു. വീട്ടിൽ നിന്നല്ല രോഗം പിടിപ്പെട്ടത് എന്നും കണ്ടെത്തി. ഇപ്പോൾ ഒരു മാസത്തോളമായി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രണ്ട് ദിവസം മുൻപ് പനി പിടിച്ചു. ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയും ചെയ്തു.
Tags
TRIVANDRUM

