"ശബരിമല മണ്ഡലകാലം ആരംഭിച്ചതിന് പിന്നാലെ മല കയറി പച്ചക്കറി വില. മഴക്കെടുതിയും കൃഷിനാശവും സംസ്ഥാനത്ത് വീണ്ടും പച്ചക്കറി വില കുതിക്കുന്നതിന് കാരണമാകുന്നു. തക്കാളി, മുളക്, മുരിങ്ങക്കായ തുടങ്ങിയ പച്ചക്കറികളാണ് വിലയില്‍ കുതിക്കുന്നത്. ഡിസംബര്‍ അവസാനം വരെ വില കുതിപ്പ് തുടരുമെന്ന് വ്യാപാരികള്‍ പറയുന്നു.
"പച്ചക്കറികള്‍ക്ക് പുറമെ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലയും ഉയരുന്നുണ്ട്. കെട്ടുനിറയ്ക്കാന്‍ ഉള്‍പ്പെടെ ആവശ്യമായ തേങ്ങ വില ഉയരുന്നത് അയ്യപ്പന്മാര്‍ക്ക് തിരിച്ചടിയാകുന്നു. മണ്ഡലകാലത്ത് പച്ചക്കറിയിലും തേങ്ങിയിലുമെല്ലാം ഉണ്ടാകുന്ന വില വര്‍ധനവ് സാധാരണമാണെങ്കിലും ഇത്തവണ വില പ്രതീക്ഷിച്ചതിലും അധികം ഉയര്‍ന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.
തേങ്ങ, വെളിച്ചെണ്ണ വില
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ വന്‍കിട മില്ലുടമകള്‍ വെളിച്ചെണ്ണ വില ക്വിന്റലിന് 325 രൂപയാണ് ഉയര്‍ത്തിയത്. കേരളത്തില്‍ വെളിച്ചെണ്ണയുടെ ആവശ്യകത ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 100 രൂപയാണ് കൊപ്രയ്ക്ക് വര്‍ധിച്ചത്. ശബരിമല സീസണ്‍, അതോടൊപ്പം തന്നെ ക്രിസ്തുമസ് കാലത്തെ വില്‍പന എന്നിവയെല്ലാം വെളിച്ചെണ്ണയ്ക്ക് ആവേശം പകരുമെന്നാണ് വിലയിരുത്തല്‍."
Tags
kerala

