അനധികൃതമായി വിൽപ്പനയ്ക്ക് എത്തിച്ച 5ലക്ഷം രൂപ പൊതു വിപണിയിൽ വില വരുന്ന വ്യാജ സിഗരറ്റുകൾ കൊട്ടിയം പോലീസ് പിടികൂടി....



 പോലീസ് പറയുന്നത് ഇങ്ങനെ.. ഐടിസി കമ്പനിയുടെ ലേബലിൽ ഉള്ള വ്യാജ സിഗരറ്റ് കൊല്ലം ജില്ലയിൽ കൊട്ടിയം ഭാഗങ്ങളിൽ വിൽപ്പന നടക്കുന്നതായി കമ്പനി അധികൃതർ സിറ്റി പോലീസ് കമ്മീഷണർക്കും കൊട്ടിയം പോലീസിലും രണ്ടുദിവസത്തിനു മുൻപ് പരാതി കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം രാത്രി 9 മണിയോടുകൂടി കൊട്ടിയം എസ് എച്ച് ഒ പ്രദീപിന്റെ നിർദ്ദേശപ്രകാരം എസ് ഐ നിതിൻ നളൻ അടങ്ങുന്ന സംഘം കൊട്ടിയം ഉമയനല്ലൂർ പട്ടരുമുക്കിൽ വച്ച് സിഗരറ്റും ഇത് കടത്തുവാൻ ഉപയോഗിച്ച വാഹനവും രണ്ടുപേരെയും പിടികൂടിയത്... ഒരു പാക്കറ്റിൽ 20 എണ്ണം വീതം ഉള്ള 145 പാക്കറ്റ് വ്യാജ സിഗരറ്റ് ആണ് പിടിച്ചെടുത്തത്. ഉമയനല്ലൂർ തെറ്റിക്കുഴി വയലിൽ പുത്തൻവീട്ടിൽ സുധീർ(28) ഇരവിപുരം വാളത്തുങ്കൽ നൗഷാദ് മൻസിൽ നൗഷാദ്(47) എന്നിവരും പോലീസ് പിടിയിലായി.(BYTE..... SI നിധിൻ നളൻ ). ഐടിസി കമ്പനിയുടെ വ്യാജ ലേബൽ തയ്യാറാക്കി ഈ പാക്കറ്റുകളിൽ സിഗരറ്റുകൾ നിറച്ചാണ് കമ്പോഡിയയിൽ നിന്നും വിമാന മാർഗ്ഗം തിരുവനന്തപുരത്ത് എത്തിക്കുന്നത്. അവിടെനിന്നും ആവശ്യക്കാർ. പാക്കറ്റ് കണക്ക് സിഗരറ്റ് ആണ് കടത്തുന്നത്.. ഇത് കൂടുതലും അതിഥി തൊഴിലാളികളെ ലക്ഷ്യമാക്കിയാണ്. കടകളിൽ വിൽപ്പന നടത്തുന്നത്. വ്യാജ സിഗരറ്റ് ആണെന്ന് അറിയാതെയാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ ഇത് ഉപയോഗിക്കുന്നത്..
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال