ഭൂമിക ചാരിറ്റബിൾ& റീ ക്രിയേഷൻ ഫോറം പത്താം വാർഷികവും ഇടവ ഫെസ്റ്റും ഇന്ന് മുതൽ
ഇടവ :- ഭൂമിക ചാരിറ്റബിൾ& റീ ക്രിയേഷൻ ഫോറം പത്താം വാർഷികവും ഇടവ ഫെസ്റ്റും ഇന്ന് മുതൽ 25 വരെ ഇടവയിൽ സംഘടിപ്പിക്കും.
21 ന് രാവിലെ പതാക ഉയർത്തുന്നതോട് കൂടി പരിപാടികൾ ആരംഭിക്കും. ഇന്ന് രാവിലെ പത്തു മണിക്ക് നടക്കുന്ന മെഡിക്കൽ ക്യാമ്പ് ഉൾപ്പടെ വൈവിദ്ധ്യമാർന്ന നിരവധി പരിപാടികൾ ഇടവ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും.
ആദ്യ ദിനമായ ഇന്ന് മെഡിക്കൽ ക്യാമ്പ്,വനിതാ വേദി പ്രവർത്തകരുടെ കലാപരിപാടി,നാടകം എന്നിവ ഉണ്ടാകും.
Tags
ഇടവ

