മെറിറ്റ് ഡേ സംഘടിപ്പിച്ചു

മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഇടവ: ഇടവ ഗവൺമെൻറ് മുസ്ലിം യു പി സ്കൂൾ മെറിറ്റ് ഡേ ഉദ്ഘാടനം ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റീതു മോഹൻ നിർവഹിച്ചു. എസ് എം സി ചെയർപേഴ്സൺ എസ് സിന്ധു അധ്യക്ഷത വഹിച്ചു.

 വർക്കല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി കൃഷ്ണകുമാർ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർമാരായ റിസ്വാന, സൽമാൻ ഷാരു, റോഷ്നി വർക്കല എ ഇ ഒ: ബി എസ് സിനി, ബി പി സി: കെ എസ് ദിനിൽ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എസ് ബിജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അരുമ വിജയൻ നന്ദിയും പറഞ്ഞു.
തിരുവനന്തപുരം റവന്യൂ ജില്ല കലോത്സവം, വർക്കല ഉപജില്ല കലോത്സവം ശാസ്ത്രമേള എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കുള്ള മൊമെന്റോ, ക്യാഷ് പ്രൈസ് എന്നിവ വിതരണം ചെയ്തു.

Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال