പൊതുനിരത്തിലും കടകളിലും കയറി മാനസിക വിഭ്രാന്തി കാട്ടിയ അന്യസംസ്ഥാനക്കാരനെ ഏറ്റെടുത്തു ജീവകാരുണ്യ പ്രവർത്തകർ.
കൊല്ലം . ഹൈസ്കൂൾ ജംഗ്ഷനും സമീപത്തെ വെജിറ്റേറിയൻ ഹോട്ടലിലും കയറി ബഹളം വയ്ക്കുകയും മാനസിക വിഭ്രാന്തി കാട്ടുകയും ചെയ്ത അന്യസംസ്ഥാനക്കാരനാണ് പോലീസും ജീവകാരുണ്യ പ്രവർത്തകരും എത്തി കീഴ്പ്പെടുത്തി അഗതി മന്ദിരത്തിൽ എത്തിച്ചത്. ഏകദേശം 40 വയസ്സിനോടകം പ്രായമുള്ള വ്യക്തിയാണ് ഇയാൾ. എന്നാൽ പരസ്പരവിരുദ്ധമായ കാര്യങ്ങളും , ആളുകൾക്ക് നേരെ ഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. ഇയാളിൽനിന്ന് മറ്റ് രേഖകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിയാത്തത് മൂലം താൽക്കാലികമായി കൊല്ലം കോയിവിളയിൽ പ്രവർത്തിക്കുന്ന ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്, ബാബു, ശ്യാം ഷാജി, പോലീസ് സബ് ഇൻസ്പെക്ടർ സബിത , മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് ഇയാളെ അഗതി മന്ദിരത്തിൽ എത്തിച്ചത്
Tags
കൊല്ലം

