ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെ ആറ്റിങ്ങൽ എൽ.ഐ.സി ഓഫീസിന് സമീപം മിനിലോറിയുടെ പുറകിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവർ വാഹനത്തിൽ കുരുങ്ങി.കൊല്ലം ഉമയനല്ലൂർ ഷിബിൻ മൻസിലിൽ ഷാജഹാനാണ് ഡ്രൈവിംഗ് സീറ്റിൽ കുരുങ്ങിയത്.മീൻ കയറ്റി വന്ന ഓട്ടോയിൽ പുറകിലിരുന്ന സ്ത്രീയ്ക്കും പരിക്കേറ്റു.ഡ്രൈവറെ പുറത്തെടുക്കാൻ കഴിയാത്തതിനാൽ നാട്ടുകാർ ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ സേനയെ അറിയിച്ചു.ഉടനെ സേന എത്തി ഹൈഡ്രോളിക് സ്പ്രഡർ,കട്ടർ എന്നിവ ഉപയോഗിച്ച് ശ്രമപ്പെട്ട് ഓട്ടോയുടെ മുൻഭാഗം മുറിച്ച് മാറ്റി ആളിനെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ.രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രതീപ്കുമാർ, സുജിത്ത്,നന്ദഗോപാൽ,ബിജു എന്നിവർ രക്ഷാപ്രവർത്തനം നടത്തി.
Tags
ആറ്റിങ്ങൽ

