മെമ്പർഷിപ്പ് കാമ്പെയിൻ ഉദ്ഘാടനവും പ്രതിഭകൾക്ക് പുരസ്‌കാര വിതരണ ചടങ്ങും നാളെ സംഘടിപ്പിക്കും
ഇടവ :- പൂനിലാവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പുന്നകുളത്തിന്റെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് കാമ്പെയിൻ ഉദ്ഘാടനവും പ്രതിഭകൾക്ക് പുരസ്‌കാര വിതരണ ചടങ്ങും നാളെ സംഘടിപ്പിക്കും
പുന്നകുളം ജിഹാദുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ നടക്കുന്ന ചടങ്ങ് 12ആം വാർഡ് മെമ്പർ റജീന ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരനും പ്രിൻസിപ്പളുമായ എം എസ് ജലീൽ ചടങ്ങിൽ മുഖ്യാഥിതിയാവും. തുടർന്ന് പുരസ്‌കാരവിതരണവും മെമ്പർഷിപ്പ് ക്യാമ്പയിനും നടക്കും.
റിപ്പോർട്ട് :- നാസിം ടി കെ
Tags
ഇടവ

