എൽഡിഎഫ് വികസന മുന്നേറ്റ ജാഥകൾക്ക് ഇന്ന് കാസർകോട്ട് തുടക്കമാവും.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫ് വികസന മുന്നേറ്റ ജാഥകൾക്ക് ഇന്ന് കാസർകോട്ട് തുടക്കമാവും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഇന്ന് കാസർകോട് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ മൂന്നിനും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലാ ജാഥ ആറിനും ആരംഭിക്കും.ആദ്യദിനം വൈകിട്ട് അഞ്ചിന് കാസർകോട് നുള്ളിപ്പാടിയിൽ സ്വീകരണമൊരുക്കിയിട്ടുണ്ട്. കെ.എസ് സലീഖ, പി സന്തോഷ് കുമാർ എംപി, മാത്യു കുന്നപ്പള്ളി, പി പി ദിവാകരൻ, അഡ്വ. പി എം സുരേഷ് ബാബു, മനയത്ത് ചന്ദ്രൻ, യു. ബാബു ഗോപിനാഥ്, വടകോട് മോനച്ചൻ, അഡ്വ. എ.ജെ ജോസഫ്, കാസിം ഇരിക്കൂർ, അഡ്വ. നൈസ് മാത്യു എന്നിവരാണ് ജാഥ അംഗങ്ങൾ.എൽഡിഎഫ് സർക്കാരിന്‍റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ജന പിന്തുണ മേഖലാ ജാഥകളിലൂട തിരിച്ച് പിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനഹിതം അനുകൂലമാക്കാനാവുമെന്നാണ് എൽഡിഎഫിൻ്റെ പ്രതീക്ഷ. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ 60 നിയമസഭ മണ്ഡലങ്ങളിൽ വടക്കൻ മേഖലാ ജാഥയെത്തും. 16ന് പാലക്കാട് തരൂരിലാണ് സമാപനം.
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال