വർക്കലയിൽ ഇരുചക്രവാഹന മോഷ്ടാക്കളെ പിടികൂടി

 
ദിവസങ്ങൾക്കു മുമ്പ് വർക്കലയിൽ നിന്നും ഇരുചക്രവാഹനം മോഷ്ടിച്ചു കിടന്ന രണ്ട് യുവാക്കളെയാണ് വാഹന ഉടമയും സുഹൃത്തുക്കളും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്......

ഇടുക്കി സ്വദേശി രാഹുൽ വക്കം ദേശത്തു നിന്നും വർക്കല പാളയംകുന്ന് ഫാക്ടറി ജംഗ്ഷനിൽ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു എന്നിവരെയാണ് പിടികൂടിയത്......

ദിവസങ്ങൾക്ക് മുമ്പ് കിളിത്തട്ട് മുക്ക് ക്ഷേത്രത്തിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്ക് രാത്രി 12 മണിയോടുകൂടി മോഷ്ടിച്ചു കടക്കുകയായിരുന്നു പ്രതികൾ .....

സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച ഉടമ വർക്കല പോലീസിൽ പരാതി നൽകുകയും വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു........

കഴിഞ്ഞദിവസം രാത്രിയിൽ രൂപ മാറ്റങ്ങൾ വരുത്തി മോഷണ വാഹനം വർക്കല ടൗണിലെ പമ്പിൽ എത്തിയതോടെ ഉടമ വാഹനം തിരിച്ചറിയുകയും, വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട മോഷ്ടാക്കളെ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ആയിരുന്നു......

നിരവധി ഇരുചക്രവാഹന മോഷണങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള വർക്കല പോലീസ് സ്റ്റേഷൻ പരിധിയിലെ കേസുകളിൽ പ്രതികൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും കൂടുതൽ ചോദ്യം ചെയ്ത ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു

ന്യൂസ് ഡയറി കേരളം വർക്കല
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال