തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിവിധ രീതിയിൽ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്ത 40 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി.



 ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളാണ് ഇപ്രകാരം കണ്ടെടുത്തത്. ഐഫോൺ, ഗൂഗിൾ തുടങ്ങി വിലകൂടിയ നിരവധി മോഡലുകൾ ഇതിൽ ഉൾപ്പെടുന്നു.

 ഈസ്റ്റ് ഫോർട്ട്, പഴവങ്ങാടി, ചാല എന്നീ പ്രദേശങ്ങളിൽ നിന്നുള്ള മൊബൈൽ ഫോൺ നഷ്ടപ്പെട്ടപരാതികളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കാർത്തിക്കിൻ്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദീപക് ധൻഖറുടെ മേൽനോട്ടത്തിൽ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷ‌ണർ ബിനുകുമാർ, ഫോർട്ട് ഇൻസ്പെക്ടർ എസ്.ബി. പ്രവീൺ. എസ്.സി.പി.ഒ. . ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി ഫോണുകൾ കണ്ടെത്തിയത്.

നഷ്ടപ്പെട്ട മൊബൈൽ ഫോണുകളുടെ വിവരങ്ങൾ CEIR (Central Equipment Identity Register) പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് ശേഷം CEIR സാങ്കേതിക സഹായത്തോടെ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും IMEI നമ്പർ, ലൊക്കേഷൻ Trace ചെയ്താണ് ഫോണുകൾ കണ്ടെത്തിയത്. 

മുന്നറോളം മൊബൈൽ ഫോണുകൾ മുൻപും ഇത്തരത്തിൽ ഫോർട്ട് പോലീസ് സ്റ്റേഷൻ തിരികെ കണ്ടെത്തി നൽകിയിട്ടുണ്ട്. 
തിരികെ ലഭ്യമായ മൊബൈൽ ഫോണുകൾ ഫോർട്ട് സ്റ്റേഷനിൽ വച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കാർത്തിക് ഉടമസ്ഥർക്ക് കൈമാറി.

Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال