കല്ലമ്പലം കെടിസിടി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദനം.പ്ലസ് വൺ വിദ്യാർഥികളായ 5 പേർ ചേർന്നാണ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്.കുട്ടിയുടെ ശ്വാസകോശത്തിനും ഇടത് തോളെല്ലിനും കാൽ മുട്ടിനും കൈക്കും സാരമായ പരിക്കുണ്ട്.ശ്വാസകോശ പരിക്കിന് ശസ്ത്രക്രിയയുടെ ആവശ്യമുണ്ടെന്ന് ഡോക്ടർ പറഞ്ഞു.വിദ്യാഭ്യാസ മന്ത്രിക്കും സ്കൂൾ അധികൃതർക്കും മാതാപിതാക്കൾ പരാതി നൽകി. എന്നാൽ സംഭവം പുറത്തറിഞ്ഞാൽ സ്കൂളിന് പേരുദോഷം ഉണ്ടാകും എന്ന് കരുതി സ്കൂൾ മാനേജ്മെൻ്റ് ഈ സംഭവം ഒളിച്ചു വയ്ക്കുന്നു എന്നൊരു പരാതിയുണ്ട്.കുട്ടികളുടെയും അദ്ധ്യാപികമാരുടെയും മുന്നിലിട്ടാണ് വിദ്യാർഥികൾ മർദ്ദിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.അധ്യാപകരാണ് വിദ്യാർഥിയെ ഈ കുട്ടിക്കാട്ടാളൻമാരുടെ മുന്നിൽ നിന്നും രക്ഷിച്ചത്.പെൺകുട്ടികളുടെ മുന്നിലിട്ട് വിദ്യാർഥിയെ മർദിക്കുന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Tags
കല്ലമ്പലം

