കല്ലമ്പലം: ഞെക്കാട് പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. കല്ലമ്പലം സാഗർ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന ജോഷി (61) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സ്‌കൂട്ടർ ഡ്രൈവർ അയരൂർ ചാരുംകുഴി സ്വദേശി അജിത് കുമാറിന് ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച ഉച്ചയ്ക്ക് 3:30-ഓടെയായിരുന്നു അപകടം. കല്ലമ്പലത്തുനിന്ന് വർക്കല ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടർ, മുന്നിൽ പോയിരുന്ന കാറിന്റെ പിൻഭാഗത്ത് ഇടിച്ചു മറിയുകയായിരുന്നു. ഇതേത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ജോഷിയുടെ ശരീരത്തിലൂടെ എതിർദിശയിൽ വന്ന ടൂറിസ്റ്റ് ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരണപ്പെട്ടു.
തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ അജിത് കുമാറിനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും
Tags
കല്ലമ്പലം

