ഇടവയിൽ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഹെൽത്തി കേരള ഇൻസ്പെക്ഷൻ പദ്ധതിയുടെ ഭാഗമായി ഇടവ കുടുംബആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി.
ഇടവ, ജങ്ഷൻ, വെറ്റക്കട, കാപ്പിൽ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയ ചിക്കൻ ഉൾപ്പടെ പിടിച്ചെടുത്തു. രണ്ട് ഹോട്ടലുകൾക്ക് പിഴ ചുമത്തി വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി,
പരിശോധനക്ക് ഹെൽത് ഇൻസ്‌പെക്ടർ അബ്ദുൽ ജലീൽ,ജൂനിയർ ഇൻസ്‌പെക്ടർമാരായ ഷോമ്, ശ്യാമ,ഗ്രാമപഞ്ചായത്ത് ഹെൽത് ഇൻസ്‌പെക്ടർ സൗമ്യ ഹരിയും നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പരിശോധന കർഷനമാക്കുമെന്ന് ഇവർ അറിയിച്ചു.
Tags
ഇടവ

