മദ്യപിച്ചു തമ്മിൽ തല്ലി.. ഒരാൾക്ക് പരിക്ക്.
ഇന്ന് ഉച്ചയ്ക്ക് 3മണിയോടെ വർക്കല പൊലീസ് സ്റ്റേഷനോടും ഡിവൈ.എസ്.പി ഓഫീസിന് സമീപമാണ് സംഭവം. ഡിവൈ.എസ്.പി ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ടേക്ക് എ ബ്രെക്ക് കെട്ടിടത്തിന്റെ സൈഡിലും
ഇരുന്ന് മദ്യപിച്ച തുകൽ തുന്നൽ ജീവനക്കാർ തമ്മിലാണ് അടിയുണ്ടായത്.
ഇരുമ്പുകമ്പി കൊണ്ടായിരുന്നു മർദ്ദനമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു . ഇവിടെ വർദ്ധിച്ചുവരുന്ന പരസ്യമദ്യപാനം നാട്ടുകാർക്ക് ശല്യമാകുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. പഴക്കമുള്ളതും ദുർഗന്ധം വമിക്കുന്നതുമായ മൃതദേഹങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ മൃതദേഹം പുറത്തെടുക്കുന്നതിനും മറ്റും ഇവരിൽ ചിലരുടെ സേവനം പൊലീസ് തേടാറുമുണ്ട്.
അതുകൊണ്ടുതന്നെ ചെറിയ തോതിലുള്ള ഇവരുടെ വഴക്കുകളും ഇവർ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ആദ്യകാലത്ത് ബന്ധപ്പെട്ടവർ കണ്ടില്ലെന്ന് നടിച്ചിരുന്നതായി ആരോപണമുണ്ട്. ഇത് ഇപ്പോൾ ഇവരുടെ അവകാശമായി മാറിയിരിക്കുകയാണ്.
Tags
വർക്കല

