സഹപ്രവർത്തക ജീവൻ ഒടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയായ സ്വകാര്യ സ്കൂൾ അധ്യാപകൻ

സഹപ്രവർത്തക ജീവൻ ഒടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയായ സ്വകാര്യ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. 
കൊല്ലം ശൂരനാട്  മയ്യത്തുംകര സ്വദേശിയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളുമായ സുഹൈൽ അൻസാരി (33) ആണ് അറസ്റ്റിലായത്. സുഹൈൽ ജോലി ചെയ്തിരുന്ന കടമ്പനാട് ഏഴാം മൈലിന് സമീപമുള്ള സ്വകാര്യ സിബിഎസ്ഇ സ്കൂളിലെ റിസപ്ഷനിസ്റ്റ് കടമ്പനാട് പാണ്ടിമലപ്പുറം പറമല സ്വദേശിനിയായ രേണു അനിൽ (36) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ്  ഏനാത്ത് പോലീസ് സുഹൈൽ അൻസാരിയെ അറസ്റ്റ് ചെയ്തത്. രേണുവിൻ്റെ മുറി പരിശോധിച്ചപ്പോൾ ഡയറിയിൽ നിന്നും ലഭിച്ച കുറിപ്പുകൾ ബന്ധുക്കളാണ് പൊലീസിനെ ഏൽപ്പിച്ചത്.  ഇതിൽ സുഹൈലിനെതിരായ വ്യക്തമായ വിവരങ്ങൾ ഉണ്ടായിരുന്നു. ഭർത്താവ് പോലീസിന് കൈമാറിയ രേണുവിൻ്റെ ഫോണിലെ വാട്സ്ആപ്പ് ചാറ്റുകളും പോലീസ് പരിശോധിച്ചു. അതിനുശേഷമാണ് കേസ് അന്വേഷിക്കുന്ന ഏനാത്ത് പോലീസ് യൂത്ത് കോൺഗ്രസ് നേതാവിന്റെ അറസ്റ്റിലേക്ക് നീങ്ങിയത്.
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال