കൊല്ലം ജില്ലയിൽ ഉണ്ടായ വിത്യസ്ത വാഹന അപകടത്തിൽ നാടൻപാട്ട് കലാകാരി ഉൾപ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം

ശാസ്താംകോട്ട:ആനയടിയിലും സിനിമാപറമ്പിലും നടന്ന വ്യത്യസ്ത വാഹനാപകടത്തിൽ യുവാവും നാടൻപാട്ട് ഗായികയും മരിച്ചു.ആനയടിയിൽ ഇന്ന് രാവിലെ 5.45ന് പച്ചക്കറിയുമായി പോയ ആപ്പേയും ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആപ്പേ ഓടിച്ചിരുന്ന കാരാളിമുക്ക് മംഗലത്ത് കിഴക്കതില്‍ ഷെമീർ (35) ആണ് മരിച്ചത്.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിൽ സിനിമാപറമ്പ് ബിവറേജസ് ഔട്ട്ലറ്റിനു സമീപം ഇന്ന് രാവിലെ 6 ഓടെ നടന്ന അപകടത്തിലാണ് നാടൻപാട്ട് ഗായിക കടയ്ക്കല്‍ സ്വദേശിനി ലക്ഷ്മി(21) മരിച്ചത്. ചടയമംഗലത്ത് നിന്നും പരിപാടി കഴിഞ്ഞ് മൈനാഗപള്ളിയിലേക്ക് മടങ്ങി വരവേ ഇവർ സഞ്ചരിച്ചിരുന്ന പിക് അപ് മരത്തിൽ ഇടിച്ചു കയറുകയായിരുന്നു.
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال