ജനം പ്രതികരിക്കും; യു.ഡി.എഫ് വരും: ബി.ആർ.എം ഷെഫീർ
വർക്കല:ജനജീവിതം ദുസ്സഹമാക്കിയ പിണറായിക്കെതിരേ ജനം പ്രതികരിക്കുമെന്നും യു.ഡി.എഫ് വരുമെന്നും കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം ഷെഫീർ. യു.ഡി.എഫ് ഇലകമൺ കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 15 വർഷം വർക്കല കഹാർ ചെയ്ത വികസനങ്ങളേ ഇപ്പോഴും വർക്കലയിൽ കാണാനുള്ളു. ഇത് ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്. വർക്കലക്കാരും ഈ കഴിവു കേടിനെതിരെ ബാലറ്റിലൂടെ പ്രതികരിക്കും. വൻ ഭൂരിപക്ഷത്തിൽത്തന്നെ വർക്കല കഹാർ വിജയിക്കുമെന്നും ഷെഫീർ പറഞ്ഞു. ഇലകമൺ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ വിനോജ് വിശാൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കംസൻ ഇലകമൺ,ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ: ബി ഷാലി,അഡ്വ: ചെറുന്നിയൂർ ജയപ്രകാശ്,എം.എൻ. റോയ്,അൻവർ മൂലയിൽ,അയിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌സുരേഷ് എൻ.എസ്, മോഹനൻ, രാധാകൃഷ്ണൻ, ഷംസ് കളത്തറ,സൈനുദ്ധീൻ,ഇലകമൺ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.ഷൈജി,ഷാജഹാൻ,സുബൈർ, ഷീല,ഷീജ ബീഗം തുടങ്ങിയവർ സംസാരിച്ചു.
Tags
വർക്കല

