വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പോലീസിന്റെ പിടിയിലായി.

ഓച്ചിറയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച രാസലഹരിയുമായി യുവാവ് പിടിയിൽ
      വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പോലീസിന്റെ പിടിയിലായി. കോട്ടയം സ്വദേശിയും ഇപ്പോൾ ചങ്ങൻകുളങ്ങര മാലിയിൽ വീട്ടിൽ താമസിക്കുന്ന അയൂബ് മകൻ അനൂബ് (26) ആണ് പിടിയിലായത്. ഓച്ചിറ പോലീസും കരുനാഗപ്പള്ളി എ.സി.പി ജോണിന്റെ നേതൃത്വത്തിലുള്ള സബ്ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി 9.30 മണിയോടെ അനുബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്‌ക്കെത്തിച്ച് സൂക്ഷിച്ചിരുന്ന 17.05 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. ഓച്ചിറയിലെയും പരിസരപ്രദേശങ്ങളിലെയും കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് വിതരണത്തിനായി ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന ലഹരിമരുന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസവും ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിലായിരുന്നു. എസ്.ഐ മാരായ കണ്ണൻ, സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ഓച്ചിറ സബ് ഇൻസ്‌പെക്ടർ അനീഷിന്റെ നേതൃത്വത്തിലുള്ള ഓച്ചിറ പോലീസ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال