കൊട്ടിയം ജംഗ്ഷനിൽ പാലത്തിന്റെ അടിയിൽ ടാറിങ് വർക്ക് നടക്കുന്നതിനാൽ കൊല്ലം ഭാഗത്തേക്കുള്ള റോഡിൽ വലിയ ബ്ലോക്ക് ആണ് അനുഭവപ്പെടുന്നത് ഇന്ന് പലപ്പോഴും വാഹനങ്ങളുടെ നിര ഇ ത്തിക്കര പാലം വരെ നീണ്ടിരുന്നു
അടുത്ത തിങ്കളാഴ്ച വരെ ഈ വർക്ക് തുടരുമെന്ന് ശിവാലയ കമ്പനി അറിയിക്കുന്നു ആയതിനാൽ കൊല്ലം ഭാഗത്തേക്ക് ഹൈവേയിലൂടെ യാത്ര ചെയ്യുന്നവർ മൈലേക്കാട് തിരിഞ്ഞ് കണ്ണനല്ലൂർ എത്തി കൊല്ലം ഭാഗത്തേക്ക് പോകേണ്ടതാണ് അതോടൊപ്പം കണ്ണനല്ലൂരിൽ നിന്ന് മയ്യനാട് ഭാഗത്തേക്ക് പോകുന്നവർ തഴുത്തല തിരിഞ്ഞ് മൈലാപ്പൂർ ഉമ്മയനല്ലൂർ വഴി
മയ്യനാട് ഭാഗത്ത് നിന്ന് വരുന്നവർ കൊട്ടിയം ഗുരുമന്ദിരം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഉമയനല്ലൂർ പോകേണ്ടതാണ്
ഇന്ന് രാവിലെ ഹോളിക്രോസ് ഭാഗത്തേക്കുള്ള റോഡ് മെറ്റൽ നിരത്തി ശേഷം കൺസ്ട്രക്ഷൻ കമ്പനി അടച്ചിട്ടിരുന്നതിനാൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാവുകയും പോലീസ് എത്തി റോഡ് തുറന്നു കൊടുത്തതിനുശേഷം ആണ് ഗതാഗതം ആക്കാൻ കഴിഞ്ഞത്
ഈ സമയം അതുവഴി കടന്നുപോയ ആംബുലൻസുകളും മന്ത്രി വാഹനങ്ങളും ദീർഘനേരം കുരുക്കിൽപ്പെട്ടു
Tags
കൊല്ലം

