കൊറിയര്‍ വഴി കടത്തിയ 101 ഗ്രാം എം. ഡി എം.എ യുമായി യുവാവ് പിടിയില്‍

കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട: കൊറിയര്‍ വഴി കടത്തിയ 101 ഗ്രാം എം. ഡി എം.എ യുമായി യുവാവ് പിടിയില്‍
നഗരത്തില്‍ കൊറിയർ സർവീസ് വഴി മാരക രാസലഹരിമരുന്നായ എം.ഡി.എം.എ കടത്തിയ യുവാവിനെ കൊല്ലം സിറ്റി പോലീസ് പിടികൂടി.
പട്ടത്താനം മൈത്രി നഗർ-23 ശാന്ത ഭവനത്തില്‍ വിഷ്ണുലാല്‍ (25) ആണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെ വലയിലായത്. ഇവരില്‍ നിന്ന് 101.07 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു.

കൊറിയർ വഴി നഗരത്തില്‍ വ്യാപകമായി ലഹരിമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞ കുറച്ചുനാളുകളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി.

മധ്യപ്രദേശിലെ ഇൻഡോറില്‍ നിന്നും വിഷ്ണുലാല്‍ കൊല്ലം ഓലയില്‍കടവില്‍ താമസിക്കുന്ന സുഹൃത്തിന്റെ വിലാസത്തിലേക്ക് പാഴ്സല്‍ അയച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ പോലീസ് തന്ത്രപരമായ നീക്കം ആരംഭിക്കുകയായിരുന്നു. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസില്‍ കൊല്ലം കടപ്പാക്കടയില്‍ എത്തിയിറങ്ങിയ വിഷ്ണുലാലിനെ എസ്.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൈയോടെ പിടികൂടി.

തുടർന്ന് ഓലയില്‍കടവിലുള്ള സുഹൃത്തിന്റെ വീട്ടില്‍ എസ്.ഐ മിഥുന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പാഴ്സല്‍ കണ്ടെത്തുകയും അതില്‍ ഒളിപ്പിച്ച നിലയില്‍ 101.07 ഗ്രാം എം.ഡി.എം.എ പിടിച്ചെടുക്കുകയും ചെയ്തത്.
എസ്.ഐമാരായ മിഥുൻ, കണ്ണൻ, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള കൊല്ലം സിറ്റി ഡാൻസാഫ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇതിന് പിന്നില്‍ മറ്റ് കണ്ണികളുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال