സൗജന്യയാത്ര സമരം :- വനിതാ കണ്ടക്ടർക്ക് നഷ്ട്ടം 840 രൂപ.

കെഎസ്ആർടിസി ബസിൽ സ്ത്രീകളുടെ സൗജന്യയാത്ര വൈകുന്നതിനെതിരെ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം.
ബസിൽ യാത്ര ചെയ്‌ത പ്രവർ ത്തകർക്ക് വനിതാ കണ്ടക്‌ടർ ടിക്കറ്റ് നൽകിയെങ്കിലും പണം നൽകാതെ 22 പ്രവർത്തകർ പ്രതിഷേധയാത്ര തുടർന്നു. ഒടുവിൽ പൊലീസ് ഇടപെടലിനെ 'ത്തുടർന്ന് പിഎംജി ജംക്ഷനിൽ യാത്ര അവസാനിപ്പിച്ചു. 22 പേരുടെ ടിക്കറ്റുകളുടെ തുകയായ 840 രൂപ കണ്ടക്ടർ സ്വന്തം കയ്യിൽനിന്ന് അടച്ചെന്ന് കെഎസ്ആർടി സി അധികൃതർ അറിയിച്ചു.

തമ്പാനൂർ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലേക്ക് പ്രകടനമായെത്തിയ പ്രവർത്തകരാണ് പ്ലക്കാർഡുകളും ബാനറുകളുമായി ആറ്റിങ്ങലിലേക്കുള്ള ബസിൽ കയറിയത്. ടിക്കറ്റ് നൽ കാതെ ബസിനുള്ളിൽ യാത്ര അനുവദിച്ചാൽ തനിക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെ ന്നും അതിനാലാണ് 22 പേർക്കും ആറ്റിങ്ങലിലേക്കുള്ള ബസിൽ ടിക്കറ്റ് നൽ കിയതെന്നും കണ്ടക്ടർ പറഞ്ഞു.
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال