ഇ ഡി സംഘത്തെ ആക്രമിച്ച കേസ്:18 പേർ പിടിയിൽ


​തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) സംഘത്തെ ആക്രമിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ലെനിൻ രാജ് ഉൾപ്പെടെ 18 പ്രതികൾ പോലീസിൻ്റെ പിടിയിലായി. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിപിഎം വർക്കല ഏരിയ കമ്മിറ്റി അംഗവുമായ ലെനിൻ രാജ് ഉൾപ്പെടെയുള്ള വലിയൊരു സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
​ഇന്ന് മാത്രം വിവിധ പ്രദേശങ്ങളിൽ നിന്നായി 13 പേരെയാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ലെനിൻ രാജിനെ കൂടാതെ പാളയം ലോക്കൽ സെക്രട്ടറിയും മുൻ കൗൺസിലറുമായ ഐ.പി. ബിനുവും ഇന്ന് പിടിയിലായവരിൽ ഉൾപ്പെടുന്നു.

​പോലീസ് പിടിയിലായ പ്രതികൾ:

ലെനിൻ രാജ്, ഐ.പി. ബിനു, മനോജ്, ജീവൻ, ഷൈൻ, ശ്രീജിത്ത്, ഷാഹിൻ, നിധിൻ രാജ്, അമൽ, അനിൽകുമാർ, കിരൺ, രേവന്ത്, ദിനിത്ത് വി. നായർ, രാഹുൽ, വൈശാഖ്, രാഹുൽ ആർ. രാജൻ, ഹരീഷ് കുമാർ, നന്ദു.

​ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണത്തിൽ പാർട്ടിയിലെ പ്രമുഖ യുവജന നേതാക്കൾക്ക് നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. നിലവിൽ പിടിയിലായ എല്ലാ പ്രതികളെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال