കരമനയാറിൽ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി

കരമനയാറിൽ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയാറിൽ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി. തിരുവനന്തപുരം കാവടിക്കടവിൽ കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട സൈനികനെയാണ് കാണാതായത്. പാങ്ങോട് ക്യാമ്പിലെ സൈനികനായ കോഴിക്കോട് സ്വദേശി സുജിത്താണ് കുളിക്കാനാറിങ്ങിയപ്പോള്‍ ഒഴുക്കിൽപ്പെട്ടത്. സുജിത്തിനൊപ്പം കുളിക്കാനിറങ്ങിയ മറ്റൊരു സൈനികനും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി.

സുജിത്തിനായി സ്കൂബ സംഘം തിരച്ചിൽ തുടരുകയാണ്. നാലു സൈനികര്‍ക്കൊപ്പമാണ് സുജിത്ത് ഇവിടെ കുളിക്കാനെത്തിയത്. കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായിരുന്നു. നിരവധി അപകടങ്ങള്‍ ഉണ്ടായ സ്ഥലമാണ് കാവടിക്കടവ്. പലപ്പോഴായി കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട് 21 പേരുടെ ജീവനാണ് പൊലിഞ്ഞത്.

Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال