യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്.

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. തിരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഗ്യാരന്റികള്‍ സംബന്ധിച്ച നയങ്ങളില്‍ ഊന്നിയായിരിക്കും പ്രസംഗം. ഇന്ന് രാവിലെ ഒന്‍പതിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ സഭയെ അഭിസംബോധന ചെയ്യും. രാവിലെ 8.55 ഓടെ സഭയിലെത്തുന്ന ഗവര്‍ണറെ മുഖ്യമന്ത്രി വി ഡി സതീശനും പാര്‍ലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്നു സ്വീകരിക്കും.
പെന്‍ഷന്‍ വര്‍ധന, ഇന്ദിര ഗ്യാരന്റികള്‍, കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകളുടെ സൗജന്യ യാത്ര, ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കല്‍, വിഴിഞ്ഞം പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍ അടക്കമുള്ളവയും നയപ്രഖ്യാപനത്തിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഗ്ദാനം.
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال