എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ



മാരക രാസലഹരിമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. തട്ടാമല, ഒലിക്കര വയലിൽ അനീസ മൻസിലിൽ ഹുസൈൻ മകൻ സെയ്ദാലി (25) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം.ഹേമലത ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് വിൽപ്പനയ്ക്കായി മയക്കുമരുന്നുമായി വരവേ ഇരവിപുരം പോലീസ് സ്റ്റേഷൻ സമീപത്ത് വച്ച് ടിയാനെ പിടികൂടിയത്. പോലീസ് സംഘം നടത്തിയ പരിശോധനയിൽ പാന്റിന്റെ പോക്കറ്റിലെ പേഴ്‌സിൽ നിന്നും സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന 1.61 ഗ്രാം എം.ഡി.എം.എ പിടികൂടുകയായിരുന്നു. ഇരവിപുരം, താന്നി മേഖലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ചില്ലറ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തത്. ഇരവിപുരം പോലീസ് ഇൻസ്‌പെക്ടർ ജെ. പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ദിപു, ലഞ്ചു ലാൽ, അമൽ പ്രസാദ്, മനു, നൗഷാദ് സി.പി.ഓ മാരായ ഷമീർഖാൻ, വൈശാഖൻ, ഷിജിൻ, വൈശാഖ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്.



Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال