സംസ്ഥാനത്ത് കാലാവസ്ഥ ആരംഭിച്ചു, സാധാരണ ജൂൺ ഒന്നിന് എത്തേണ്ട കാലാവർഷം ഇത്തവണ മൂന്ന് ദിവസം വൈകിയാണ് എത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നിന് ആരംഭിക്കാറുള്ള കാലവർഷം, ഇത്തവണ മൂന്ന് ദിവസം വൈകി ജൂണ്‍ നാലിനാണ് കേരളത്തില്‍ സജീവമായത്. കേരളം, മാഹി, ലക്ഷദ്വീപ് മേഖലകളിലും അറബിക്കടലിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷം പൂർണമായി വ്യാപിച്ചിട്ടുണ്ട്.കാലവർഷം എത്തിയതോടെ സംസ്ഥാനത്തുടനീളം പരക്കെ മഴ ശക്തമായി. വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വിവിധ ജില്ലകളില്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ടും നിലവിലുണ്ട്.
Tags
കാലാവസ്ഥ

