ഇടവ കെ എസ് ഇ ബി ക്ക് രാത്രിയിൽ കുസൃതി അല്പം കൂടുന്നുണ്ട്.

ഇടവ കെ എസ് ഇ ബി ക്ക് രാത്രിയിൽ കുസൃതി അല്പം കൂടുന്നുണ്ട്.
ഇടവ :- അർദ്ധ രാത്രി ആയി തുടങ്ങിയാൽ ഇടവയിലെ വൈദ്യുതി അണഞ്ഞു തുടങ്ങും, പിന്നെയും പിന്നെയും വന്നും പോയിക്കൊണ്ടിരിക്കുന്ന വൈദ്യുതിയെയും ശപിച്ചു ചൂടാറി കിടക്കാൻ തുടങ്ങിയിട്ട് നാലഞ്ച് ദിവസങ്ങൾ ആവുന്നു. 

കഴിഞ്ഞ ദിവസവും, ഇന്നലെയും നിരവധി തവണയാണ് പവർ ഓഫ് ആയത്. വൈദ്യുതി പീക്ക് ലെവൽ കുറയുന്ന നേരത്താണ് കെ എസ് ഇ ബിയുടെ കുസൃതി ആരംഭിക്കുന്നത് എന്നും കൗതുകമാണ്. 
വൈദ്യുതി ബന്ധം അപകടകരമല്ലാത്ത അവസ്ഥയിൽ വൈദ്യുതി ബന്ധം വിച്ചേദിക്കുമ്പോൾ ടെക്സ്റ്റ്‌ മെസ്സേജ് അയച്ചു ആളുകളെ അറിയിക്കണം എന്നുള്ള ഉത്തരവ് ഇത്തരം രാത്രികളിൽ നടപ്പാക്കാൻ ശ്രമിക്കാതെയാണ് പവർ ഓഫ് ചെയ്യുന്നത്. ഇന്നലെ രാത്രി ഇത്തരത്തിൽ നാലുവട്ടമാണ് വൈദ്യുതി പോയത്, രാത്രി 12:30 പോയ കറണ്ട് വന്നത് ഒന്നരമണിക്ക് ശേഷമാണ്.
പവർകട്ടില്ലാത്ത കേരളം ഇപ്പോഴും പേപ്പറിൽ തന്നെ.
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال