ഓണത്തിന് ഒരു കൊട്ടപൂവ്,പൂവനി പദ്ധതിക്ക് വിത്ത് പാകി

ഓണത്തിന് ഒരു കൊട്ടപൂവ് പൂവനി പദ്ധതിക്ക് വിത്ത് ഇട്ടു.
ഇടവ :- പ്രസ്സ്മുക്ക് പാലക്കാവ് ക്ഷേത്രത്തിന് സമീപം ചെറുപുഷ്പം, നന്മ കൃഷികൂട്ടം എന്നീ കൂട്ടായ്മയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആണ് പൂ കൃഷി പദ്ധതി നടപ്പിലാക്കുന്നത്, പദ്ധതിയുടെ ഉദ്ഘാടനം ഇടവ പഞ്ചായത്ത്‌ പ്രസിഡന്റ് റീതു മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി സി ബാബു മുൻ വാർഡ്‌ മെമ്പർ അർഷാദ് സാബു, പതിനേഴാം വാർഡ്‌ മെമ്പർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർച്ചയായ അഞ്ചാം വർഷമാണ് ഓണത്തിന് ഒരു കൊട്ട പൂ പദ്ധതിയിൽ ഈ കൂട്ടായ്മ പങ്ക് ചേരുന്നത്. ഇത്തവണ ജമന്തി പൂ ആണ് കൃഷി ചെയ്യുന്നത്. ഓണത്തിന് അനുബന്ധിച്ചു പൂ കൃഷിയുടെ വിളവെടുപ്പ് നടക്കും.

Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال