ഇടവ ഗ്രാമപഞ്ചായത്ത് ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ, വൈസ് പ്രസിഡന്റ P. C ബാബു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബിനു, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് ലാൽ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് പ്രധിനിധി ശിവപ്രസാദ്, വാർഡ് മെമ്പർമാർ, ഐ. സി. ഡി. എസ് സൂപ്പർവൈസർ ഷൈലജ, C. W. F ദീപിക, കുടുംബശ്രീ ചെയർപേഴ്സൺ സന്ധ്യ, വിവിധ സ്കൂളുകളിൽ നിന്നുമുള്ള പ്രതിനിധികൾ എന്നിവർ അടങ്ങുന്ന കമ്മിറ്റി ഇന്നത്തെ സമൂഹത്തിൽ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചും അതിൽ എങ്ങനെ ഇടപെടണം എന്നും ചർച്ച ചെയ്തു. ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ ആവശ്യകതയെ കുറിച്ചും ചൈൽഡ് പ്രൊട്ടക്ഷൻ സംവിധാനങ്ങളെ കുറിച്ചും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് പ്രധിനിധി ശ്രീ ശിവപ്രസാദ് സംസാരിച്ചു.
Tags
ഇടവ

