കൊല്ലം മയ്യനാട് കൂട്ടികടയിൽ ബേക്കറി ജീവനക്കാരനെ മർദിച്ച കേസ്: പ്രതി പിടിയിൽ.
കൊല്ലം കൂട്ടിക്കടയിലെ ആസാദ് ഫ്രൂട്ട്സ് ആൻഡ് ബേക്കറിയിൽ കയറി ജീവനക്കാരനെ ക്രൂരമായി മർദിച്ച കേസിലെ പ്രധാന പ്രതിയെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം പുത്തൻചന്ത സ്വദേശി അജയ് ഭവനിൽ അനന്തു വിനെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. മൂന്ന് യുവാക്കൾ ബേക്കറിയിലെത്തിയപ്പോൾ ജീവനക്കാരൻ അൻസാരി ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയം യുവാക്കൾ അനുവാദമില്ലാതെ കടയിലെ മിഠായികൾ എടുത്ത് പോക്കറ്റിലിട്ടത് അൻസാരി ചോദ്യം ചെയ്തു. "എടുത്താൽ എന്ത് ചെയ്യും" എന്ന് ചോദിച്ച് പ്രകോപിതരായ യുവാക്കൾ അൻസാരിയെ അസഭ്യം പറയുകയും പിന്നീട് സംഘം ചേർന്ന് മർദിക്കുകയുമായിരുന്നു.
ആക്രമണത്തിൽ കടയിലെ മിഠായി ഭരണികൾ അടിച്ചുതകർത്തു. മർദനത്തിനിടെ അൻസാരിയുടെ മൊബൈൽ ഫോണും നഷ്ടമായി. പരിക്കേറ്റ അൻസാരി ഉടൻ ഇരവിപുരം പോലീസിൽ പരാതി നൽകി.
Tags
മയ്യനാട്

